
ന്യൂഡല്‍ഹി: രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രണ്ടാംവാര്‍ഷിക ആഘോഷത്തിന്റെ പരസ്യങ്ങള്‍ നല്കുന്നതിനു മാത്രം കേന്ദ്ര സര്‍ക്കാര്‍ 1000 കോടി രൂപയാണ് മുടക്കിയിരിക്കുന്നതെന്ന് കേജ്രിവാള് ട്വിറ്ററിലൂടെ ആരോപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ഒരു വര്‍ഷം മൊത്തം 150 കോടിയില്‍ താഴെ മാത്രമാണ് ചെലവിടുന്നതെന്നും കെജ്രിവാള് വ്യക്തമാക്കി.
അതേസമയം കെജ്രിവാള് സര്‍ക്കാര്‍ ഫെബ്രുവരി, മെയ് മാസങ്ങളില്‍ 100 കോടിയുടെ പരസ്യങ്ങളാണ് നല്‍കിയതെന്നും നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാള് മോദി സര്‍ക്കാരിനെതിരേ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ആര്.ടി.ഐ കണക്കനുസരിച്ച് കെജ്രിവാള് സര്‍ക്കാര്‍ 14.5 കോടി രൂപ മാത്രമാണ് പരസ്യങ്ങള്‍ക്കായി നില്കിയിരിക്കുന്നതെന്നു പാര്‍ട്ടി അവകാശപ്പെടുന്നു.