
കോഴിക്കോട്: കേരളത്തിലെ പ്രമുഖ മൊബൈല്‍ഫോണ്‍ ഷോറും ശൃംഖലയായ ത്രീ ജി മൊബൈല്വേള്ഡിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത് സമ്മാനപ്പെരുമഴ.
ബംബര്‍ സമ്മാനമായ ബി.എം.ഡബ്ല്യു കാറുള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ സീസണിലെ എല്ലാ പര്‍ച്ചേസുകള്‍ക്കും സമ്മാനങ്ങളുണ്ട്. സ്വര്‍ണനാണയങ്ങള്‍, മിക്സര്‍ ഗ്രൈന്റര്‍, മൈക്രോവേവ് ഒവന്, സെല്‍ഫി സ്റ്റിക്, ബാഗ്, മില്‍ട്ടണ്‍ ലഞ്ച് ബോക്സ് എന്നിവയ്ക്കൊപ്പം പര്‍ച്ചേസ് ചെയ്യുന്ന ഉത്പന്നംതന്നെ ഭാഗ്യസമ്മാനമായി ലഭിച്ചേക്കാം. ഇതോടൊപ്പം തന്നെ ബ്രാന്റഡ് കമ്പനികള്‍ നല്കുന്ന 101 പവന് സ്വര്‍ണം, വാരാന്ത്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്, ദിവസേന യമഹ ബൈക്ക്, ദുബൈ യാത്ര ടിക്കറ്റ് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.
പഴയ മൊബൈല്‍, ക്യാമറ, ലാപ്ടോപ് എന്നിവ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റിയെടുക്കാനും ത്രീ ജി മൊബൈല്‍ വേള്‍ഡില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ബ്രാന്റഡ് കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കൊപ്പം സുനിശ്ചിത സമ്മാനങ്ങള്‍ കൂടിയാകുമ്പോള്‍ സമ്മാനങ്ങളുടെ പെരുമഴക്കാലമാണ് ത്രീ ജി മൊബൈല്‍ വേള്‍ഡില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.