
കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂര്‍ണമായും വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാണ്.പ്രോജക്ടുകളുടെ വിലയിരുത്തല്‍, ഇതു സംബന്ധിച്ച് നിര്‍വഹണ ഏജന്‍സികളില്‍ നിന്ന് വിവരം ശേഖരിക്കല്‍, വിശദമായ വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കല്‍, കിഫ്ബി ബോര്‍ഡിന്റെ അംഗീകാരവും ഉത്തരവുകളും നിര്‍വഹണ ഏജന്‍സിക്കു നല്കുന്ന സാങ്കേതിക അനുമതി, ടെന്‍ഡര്‍, കരാര്‍ എന്നിവ കിഫ്ബിയെ അറിയിക്കല്‍, അവയുടെ പരിശോധന, പദ്ധതിയിലുണ്ടായ മാറ്റങ്ങളും വ്യതിയാനങ്ങളും, പദ്ധതി പുനഃക്രമീകരണം തുടങ്ങി ഒരു പ്രോജക്ട് നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രോജക്ട് ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം എന്ന പി.എഫ്.എം.എസ് ആണ്.
നിര്‍വഹണ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും ഓണ്‍ലൈന്‍ വഴിയായി പണം കൈമാറുന്നത് ഫിനാന്‍സ് മാനേജ്മെന്റ് സിസ്റ്റം എന്ന എഫ്.എം.എസ് വഴിയാണ്. പദ്ധതികളുടെ പുരോഗതി അടയാളപ്പെടുത്തി അത് വിലയിരുത്തുന്നതിനുള്ള പ്രോജക്ട് മോണിറ്ററിങ് ആന്‍ഡ് അലെര്‍ട്ട് സിസ്റ്റം(പി.എം.എ.എസ്)നിലവിലുണ്ട്. മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡാറ്റാ അനലിറ്റിക്സിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പണലഭ്യതയും കൊടുത്തുതീര്‍ക്കേണ്ട ബാധ്യതയും അറിയുന്നതിനുള്ള അസെറ്റ് ലയബിലിറ്റി മാനേജ്മെന്റ് (എ.എല്‍.എം)സംവിധാനം ആവിഷ്കരിച്ചു വരുന്നു.കൂടാതെ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഡി.ഡി.എഫ്.എസ് എന്ന കടലാസ് രഹിത ഓഫിസ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്നുവരുന്നത്.