2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമനടപടിക്ക്

 

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്വേഷിച്ച് തള്ളിയ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് നിയമനടപടിക്ക്.
ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പഴയ ആരോപണങ്ങള്‍ വീണ്ടും പ്രചരിച്ചത്. രമേശ് നമ്പ്യാരുടെ ഭൂമി തട്ടിയെടുത്തു, ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, കോട്ടയം സ്വദേശി ടൈറ്റസിനെ അറസ്റ്റ് ചെയ്ത് കുവൈത്തില്‍ ജയിലിലടച്ചു തുടങ്ങിയ ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.