മനാമ: സമസ്ത ബഹ്റൈന്‍ മനാമയിലെ കേന്ദ്ര ആസ്ഥാനത്ത് ബഹ്റൈന്‍ നാഷണല്‍ ഡെ ആഘോഷ സംഗമം സംഘടിപ്പിച്ചു.
സ്വദേശികളെ പോലെ തന്നെ വിദേശികളെയും പരിഗണിക്കുന്ന ബഹ്റൈനെയും രാഷ്ട്ര നേതാക്കളെയും സംഗമം പ്രകീര്‍ത്തിച്ചു.
ചടങ്ങ് ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് സെക്രട്ടറി ഖാസിം റഹ് മാനി പടിഞ്ഞാറത്തറ അദ്ധ്യക്ഷതവഹിച്ചു.
ഹാഫിസ് ശറഫുദ്ധീന്‍ മൗലവി ഖിറാഅത്ത് നടത്തി,
സൂപ്പി മുസ്ലിയാര്‍, ശഹീര്‍ കാട്ടാന്പള്ളി, ഹനീഫ ആറ്റൂര്‍, മജീദ് ചോലക്കോട്, ഉബൈദുല്ല റഹ് മാനി, അബ്ദുല്‍ വഹീദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
നിഷാദ് വയനാട്, ജസീര്‍ ബ്നു നസീര്‍ വാരം എന്നിവര്‍ ഗാനാലാപനം നടത്തി.
കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പ്രധാന ഭാരവാഹികളും ഭാരവാഹികളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
Comments are closed for this post.