2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമസ്ത ജില്ലാ ഇസ്‌ലാമിക കലാമേള: കൊടുങ്ങല്ലൂര്‍ മേഖല ജേതാക്കള്‍

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ഇസ്്‌ലാമിക കലാമേളയില്‍ കൊടുങ്ങല്ലൂര്‍ മേഖല ജേതാക്കളായി. വാടാനപ്പള്ളി മേഖല രണ്ടാം സ്ഥാനവും വടക്കാഞ്ചേരി മേഖല മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്് പി.ടി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍ അധ്യക്ഷനായി. എം.ഐ.സി പ്രസിഡന്റ് അബ്ദുറഹിമാന്‍ ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പി.പി മുസ്തഫ മുസ്‌ലിയാര്‍, വി.എം ഇല്‍യാസ് ഫൈസി, ജാഫര്‍ മാസ്റ്റര്‍, വി.മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, മുസക്കുട്ടി ഹാജി, അബ്ദുല്‍ കരീം ദാരിമി, സിദ്ദീഖ് മുസ്്‌ലിയാര്‍, പി.വി മൊയ്തീന്‍ മുസ്്‌ലിയാര്‍, പരീത് ചിറനെല്ലൂര്‍, സി.പി മുഹമ്മദ് ഫൈസി, ശറഫുദ്ദീന്‍ പട്ടിക്കര, സി.എം ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍, മുഹമ്മദ് കുട്ടി ബാഖവി സംസാരിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.