2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമരബാക്കി

പി.വി രമേശ്, ദേവതിയാല്‍

‘ഞായര്‍ പ്രഭാതം’ മെയ് 27(ലക്കം 193)ല്‍ പ്രസിദ്ധീകരിച്ച വി.എം ഷണ്‍മുഖദാസ് എഴുതിയ കവര്‍‌സ്റ്റോറി ‘സമരഭൂമിയില്‍ ബാക്കിയായ ജീവിതം’ പുതിയ ഉള്‍ക്കാഴ്ചകള്‍ പകരുന്നതായി. ആഗോള കുത്തക ഭീമന്‍ കൊക്കകോളയെ കെട്ടുകെട്ടിച്ച ഐതിഹാസികമായ സമരത്തിനു ശേഷമുള്ള പ്ലാച്ചിമടയുടെയും പ്ലാച്ചിമടക്കാരുടെയും ജീവിതത്തിലേക്ക് സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായ ശാന്തിയുടെ അതിജീവനത്തിലൂടെ ഒരെത്തിനോട്ടം നടത്തുകയായിരുന്നു ലേഖകന്‍.
കൊക്കകോള കമ്പനി നാടുവിട്ട സമയത്ത് അവകാശവാദങ്ങളുമായി വിവിധ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും സാമൂഹിക കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു. അവരുടെ അവകാശവാദം സത്യമായാലും തെറ്റായാലും പിന്നീട് പ്ലാച്ചിമടക്കാര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അവരാരും തിരിഞ്ഞുനോക്കിയില്ലെന്നതാണു യാഥാര്‍ഥ്യം. അത്തരമൊരു പശ്ചാത്തലത്തില്‍ ‘ഞായര്‍ പ്രഭാതത്തി’ന്റേത് അഭിനന്ദനമര്‍ഹിക്കുന്ന ചുവടുവയ്പ്പാണ്. വിഷയത്തിലേക്ക് ഇനിയെങ്കിലും മേല്‍പറഞ്ഞ അവകാശവാദങ്ങള്‍ ശ്രദ്ധ തിരിക്കുമെന്നു കരുതുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.