
കൊച്ചി: സപ്ളൈകോയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിച്ച് കൂടുതല്‍ വരുമാനം കണ്ടെത്തുന്ന വിധത്തില്‍ സ്ഥാപനത്തെ വളര്‍ത്തേണ്ടതുണ്ടെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന് പറഞ്ഞു.
കൊച്ചി കടവന്ത്രയിലെ സപ്ളൈകോ ഹെഡ് ഓഫിസില്‍ എറണാകുളം മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം നിയന്ത്രിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിനായി സപ്ളൈകോയ്ക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.