2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സന്തോഷ് ട്രോഫി: ആവേശപ്പോരില്‍ കേരളത്തിന് ജയം; അവസാന മിനിറ്റില്‍ രക്ഷകനായ് ആസിഫ്

ഭുവനേശ്വര്‍: കേരളം രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷം 12 മിനിറ്റുകള്‍ക്കിടെ രണ്ട് ഗോളടിച്ച് ഗോവ തിരിച്ചുവന്നെങ്കിലും ഇഞ്ചുറി ടൈമില്‍ ഒ.എം ആസിഫിലൂടെ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളം ആദ്യ ജയം സ്വന്തമാക്കി.

ആദ്യ പകുതിയില്‍ തന്നെ കേരളം മുന്നിലെത്തി. പൊനാല്‍റ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിസ്വാന്‍ അലിയിലൂടെ കേരളം ലീഡ് ഉയര്‍ത്തി. രണ്ടു ഗോളിന് പിന്നിട്ടു നിന്നതോടെ ഉണര്‍ന്നുകളിച്ച ഗോവ 12 മിനിറ്റുകള്‍ക്കിടെ രണ്ട് ഗോളുകള്‍ മടക്കി. മുഹമ്മദ് ഹഫീസ് ആണ് ഗോവയ്ക്കായി ഇരട്ടഗോള്‍ നേടിയത്. ആദ്യ ഗോള്‍ പൊനാല്‍റ്റിയിലൂടെയായിരുന്നു.

മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ പകരക്കരനായി ഇറങ്ങിയ ആസിഫ് അവസാന മിനിറ്റില്‍ നിര്‍ണായക ഗോള്‍ നേടുകയായിരുന്നു. ഫൈനല്‍ റൗണ്ട് പോരാട്ടത്തിലെ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഞായറാഴ്ച കര്‍ണാടകയ്‌ക്കെതിരെയാണ് ഗ്രൂപ്പ് എയിലെ കേരളത്തിന്റെ രണ്ടാം മത്സരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.