2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സത്യം, സമര്‍പ്പണം, സാക്ഷാത്കാരം എസ്.വൈ.എസ് റമദാന്‍ കാംപയിന്‍ ആചരിക്കുന്നു

കോഴിക്കോട്
സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ‘സത്യം, സമര്‍പ്പണം, സാക്ഷാത്കാരം’ എന്ന പ്രമേയത്തില്‍ വിപുലമായി റമദാന്‍ കാംപയിന്‍ ആചരിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ഒന്നുവരെയാണ് കാംപയിന്‍ കാലാവധി.
കാംപയിനിന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ യൂനിറ്റ് തലം വരെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 30ന് മലപ്പുറത്തു വച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങള്‍ ഏപ്രില്‍ ഒന്നിന് അതതു കേന്ദ്രങ്ങളിലും നടക്കും.
സൗഹൃദ ഇഫ്താര്‍, മണ്ഡലം തലങ്ങളില്‍ നേതൃസ്മൃതി, ആമില റോസ ക്യാംപ്, പഞ്ചായത്തുകളില്‍ ഇഅ്തികാഫ് ജല്‍സ, യൂനിറ്റുകളില്‍ പ്രമേയ പ്രഭാഷണങ്ങള്‍, തഹ്‌രീളു ഇഹ്‌യാ, ഖത്മ് ജല്‍സ, ഉറവ് റിലീഫ് തുടങ്ങിയ വിവിധ പരിപാടികളാണ് നടക്കുക.
ഇതുസംബന്ധിച്ച് ചേര്‍ന്ന കാംപയിന്‍ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
കണ്‍വിനര്‍ സലീം എടക്കര പദ്ധതി അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, വര്‍കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ എ.എം പരീത് എറണാകുളം, മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായ്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, പുത്തനഴി മൊയ്തീന്‍ ഫൈസി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദ് കുട്ടി ഹസനി സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.