
മുംബൈ: നിര്‍മാതാവ് ഷക്കീല്‍ നൂറാനിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ നടന് സഞ്ജയ് ദത്തിനെതിരേ അറസ്റ്റ് വാറന്‍ഡ്. ജാമ്യമില്ലാ വാറന്ഡാണ് മുംബൈയിലെ ഒരുകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. 2002ല്‍ ജാന്‍ കി ബാസി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഇദ്ദേഹം 50 ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റിയെന്നും എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കാനായില്ലെന്നും നൂറാനി നല്കിയ പരാതിയില്‍ പറയുന്നു.