2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സച്ചിന്‍ നല്‍കിയ കാര്‍ ദീപ തിരിച്ചുനല്‍കേണ്ട; റോഡ് നന്നാക്കാമെന്ന് ത്രിപുര സര്‍ക്കാര്‍

അഗര്‍ത്തല: റിയോ ഒളിംപിക്‌സില്‍ രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയതിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കര്‍ സമ്മാനിച്ച ബി.എം.ഡബ്ല്യു കാര്‍ ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍ മടക്കി നല്‍കിയേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. റോഡ് മോശമായതിനാല്‍ ഇത്രയും വിലമതിക്കുന്ന കാറിന്റെ പരിപാലന ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ദിപ ഇത് മടക്കി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ റോഡിന്റെ പ്രശ്‌നം പറഞ്ഞ് ദിപയക്കിനി തന്റെ കാര്‍ തിരിച്ചു നല്‍കേണ്ടി വരില്ല. ദിപയ്ക്ക് വേണ്ടി റോഡ് നന്നാക്കാനുള്ള ഒരുക്കത്തിലാണ് ത്രിപുര സര്‍ക്കാര്‍.

ദിപ കാര്‍ തിരിച്ചുനല്‍കുകയാണെന്ന പ്രസ്താവന വിവാദമായതോടെയാണ് ദിപയുടെ താമസസ്ഥലത്തേക്കും പരിസര പ്രദേശത്തേക്കുമുള്ള റോഡ് നന്നാക്കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത ദിപ റോഡ് മോശമായത് കൊണ്ട് മാത്രമല്ല താന്‍ കാറ് തിരിച്ചു നല്‍കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞു. അഗര്‍ത്തലയില്‍ ബി.എം.ഡബ്ല്യൂ കാറിന്റെ സര്‍വീസ് സെന്ററില്ല മാത്രമല്ല അതിന്റെ പരിപാലന ചെലവ് താങ്ങാന്‍ കഴിയാത്തതിനാലുമാണ് മടക്കി നല്‍കുന്നതെന്നാണ് ദിപ പറയുന്നത്.

 ദിപയ്ക്ക് പുറമെ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി നേടിയ പി.വി സിന്ധു, ഗുസ്തിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ സാക്ഷി മാലിക് എന്നിവര്‍ക്കാണ് കാര്‍ സമ്മാനമായി നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.