ടെഹ്‌റാന്‍: ലോകത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇറാനാണെന്ന യു.എസിന്റെ പ്രസ്താവനക്കെതിരേ ഇറാന്‍ വിദേശകാര്യവകുപ്പ്. യു.എസിന്റെ സഖ്യകക്ഷിയായ സഊദിയാണ് തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത്. അയല്‍രാജ്യമായ ഇറാഖില്‍ യു.എസിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് ഐ.എസിനെതിരേ പോരാടുന്നത്.
അതേസമയം സിറിയന്‍ ഭരണകൂടം വിമതര്‍ക്കെതിരേ നടത്തുന്ന പോരാട്ടങ്ങളില്‍നിന്നും സഊദി പിന്‍മാറുകയാണ്. എന്നാല്‍ സഊദിയുടെ അന്ധമായ രാഷ്ട്രീയ സാമ്പത്തിക പിന്തുണയുടെ പിന്‍ബലത്തിലാണ് യു.എസ് ഇതില്‍നിന്നും ശ്രദ്ധ തിരിക്കുന്നത്. ഇത് ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ ജാബിരി അന്‍സാരി പറഞ്ഞു.
അതേസമയം, യു.എസ് മറ്റുവഴികളിലൂടെ ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നുണ്ട്.
Comments are closed for this post.