ജിദ്ദ: വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിലേക്ക് ഇനി സ്പോൺസർഷിപ്പ് മാറ്റാനാകില്ല. തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം താല്‍ക്കാലികമായാണ് ഈ സേവനം നിര്‍ത്തി വെക്കുന്നത്.
നേരത്തെ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അനുമതിയുണ്ടായിരുന്നു. നിബന്ധനകളോടെയായിരുന്നു ഈ സേവനം. ഇതാണിപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.
വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ആയമാര്‍, സേവകര്‍ തുടങ്ങി വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് കമ്പനികളിലേക്ക് ജോലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും. ഇത്തരം ജോലിക്കാരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രഫഷന്‍ (തസ്തിക) മാറ്റാനും ഇതോടെ സാധ്യമല്ലാതാവും. ഈ സേവനം നിര്‍ത്തിവെച്ചതിന് പ്രത്യേക കാരണമോ സേവനം പുനരാരംഭിക്കാന്‍ സാധ്യതയുള്ളതിനെക്കുറിച്ചോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Comments are closed for this post.