
റിയാദ്: കിഴക്കൻ സഊദിയിലെ ഖഫ്ജിയിലുണ്ടായ വാഹനപാകടത്തിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ(34)യാണ് മരിച്ചത്. യുവതി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മേരി ഷിനോ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. സഫാനിയയിലെ എം.ഒ.എച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്സായിരുന്നു. നാരിയയിലെ എം.ഒ.എച്ചിലെ നഴ്സ് അവധിക്ക് പോയതിനാൽ താൽക്കാലികമായി നാലു മാസം മുമ്പാണ് ഇവിടേക്കെത്തിയത്. ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്കോ കമ്പനി ജീവനക്കാരനാണ്.