
റിയാദ്
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്ഫോം, കമ്പനികളും സ്ഥാപനങ്ങളും വ്യക്തത വരുത്താത്ത ഡ്രൈവിങ് ഉൾപ്പെടെയുള്ള തൊഴിലുകൾ തിരുത്തണമെന്ന് നിർദേശിച്ചു. മറ്റു പലതിലേക്കും ചേർത്തുള്ള ഡ്രൈവർ എന്ന നിലയിൽ ആയിരിക്കും ഇനി ഈ ജോലി ഉണ്ടാവുക. പബ്ലിക് ഡ്രൈവർ, ഓർഡിനറി ഡ്രൈവർ, പൊതുവാഹന ഡ്രൈവർ എന്നിവ മറ്റേതെങ്കിലും മേഖലയിലേക്ക് ചേർത്തുവയ്ക്കാനാണ് മന്ത്രാലയ തീരുമാനം.
പുതിയ ഭേദഗതികൾ അനുസരിച്ച് പബ്ലിക് ഡ്രൈവർ, ഓർഡിനറി ഡ്രൈവർ, പൊതുവാഹന ഡ്രൈവർ എന്നീ ജോലികളിൽ ഉള്ളവർ ലോക്കോമോട്ടീവ്, ട്രെയിൻ, മെട്രോ, മോട്ടോർ സൈക്കിൾ, കാർ, സ്വകാര്യ കാർ, ടാക്സി, ആംബുലൻസ്, മിനി ട്രക്ക്, വാലെറ്റ് പാർക്കിങ്, ബസ്, ട്രാം, ഹെവി ട്രക്ക്, ഗ്യാസ് ട്രക്ക്, ട്രെയിലർ ട്രക്ക്, സിമന്റ് മിക്സർ, ഗാർബേജ് ട്രക്ക്, ഫാം ട്രാക്ടർ, ഹെവി ഉപകരണങ്ങൾ, ഫോർക്ക് ലിഫ്റ്റ് എന്നിങ്ങനെ ഏതെങ്കിലും ഒന്നിലേക്ക് ചേർത്തുവച്ചുള്ള ഡ്രൈവർ ആയിരിക്കണമെന്നാണ് നിബന്ധന.
ഇതിനായി സ്ഥാപനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകി. ഇതോടെ തത്വത്തിൽ സഊദിയിൽ ഇനി വെറും ഡ്രൈവർ എന്ന തസ്തിക ഇഖാമയിൽ ഉണ്ടാവുകയില്ല.