
റിയാദ് : ബത ചെക്ക്പോസ്റ്റില്‍ അധികൃതര്‍ നടത്തിയ തിരച്ചിലില്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ മദ്യശേഖരം പിടികൂടി. രാജ്യത്തേക്ക് കടത്തുകയായിരുന്ന 35,880 കുപ്പി വൈന്‍ അടങ്ങിയ മദ്യശേഖരമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഭക്ഷണപദാര്‍ഥം എന്ന ലേബലിലാണ് മദ്യം കടത്താന്‍ ശ്രമിച്ചതെന്നു ബത കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന് അല മുഹന്ന പറഞ്ഞു.
സൂക്ഷ്മപരിശോധനയില്‍ 16,980 വൈന്‍ കുപ്പികള്‍ കണ്ടെത്തുകയായിരുന്നു. സംശയത്തിന്റെ പേരില്‍ നടത്തിയ പരിശോധനയില്‍ മറ്റൊരു വാഹനത്തിലും ഇതേ രൂപത്തില്‍ 18,900 വൈന്‍ കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
Comments are closed for this post.