2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയില്‍ ലക്ഷത്തിലേറെ വര്‍ഷം  പഴക്കമുള്ള കാല്‍പാടുകള്‍

 
ദുബൈ: സഊദിയില്‍ 1,20,000 വര്‍ഷം പഴക്കമുള്ള നൂറുകണക്കിന് ഫോസില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. സയന്‍സ് അഡ്വാന്‍സസ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
സഊദിയിലെ നഫുഡ് മരുഭൂമിയിലെ ഒരു പുരാതന തടാകത്തിന്റെ അവശേഷിപ്പുകളില്‍ നടത്തിയ പഠനത്തില്‍ നൂറുകണക്കിന് ഫോസിലൈസ്ഡ് കാല്‍പ്പാടുകളാണ് കണ്ടെത്തിയത്. ഇതില്‍ ആനകളുടെയും ഒട്ടകങ്ങളുടെയും കുതിരകളുടെയും കാല്‍പ്പാടുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏഴ് കാല്‍പ്പാടുകള്‍ ഹോമോസാപ്പിയന്‍സിന്റേതാണെന്നാണ് അനുമാനം. സ്ഥിരീകരിക്കപ്പെട്ടാല്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യസാന്നിധ്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നതാവും പുതിയ കണ്ടുപിടുത്തം.
പ്രദേശത്ത് വെള്ളം കുറഞ്ഞതിന്റെ ഫലമായാണ് തടാകത്തിനു ചുറ്റും മൃഗങ്ങള്‍ തടിച്ചുകൂടിയതെന്നും മനുഷ്യരും വെള്ളത്തിനായി ഇങ്ങോട്ടേക്ക് വന്നിട്ടുണ്ടാമെന്നും കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News