പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
സഊദിയില്‍ മരം മുറിച്ചാല്‍ ഇനി പണികിട്ടും
TAGS
റിയാദ്: സഊദിയില്‍ ഇനി അനധികൃതമായി മരം മുറിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടന്‍ പണിയാണ്. മരം മുറിക്കുന്നത് കടുത്ത കുറ്റമായി പ്രഖ്യാപിച്ച് സഊദി പിഴയും തടവും വന്‍തോതില്‍ വര്‍ധിപ്പിച്ചു. മരം മുറിച്ചാല്‍ ഇനി മൂന്ന് കോടി റിയാല്‍ (ഏകദേശം 59.70 കോടി രൂപ) പിഴയും 10 വര്‍ഷം തടവും അനുഭവിക്കേണ്ടിവരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മരങ്ങള്‍, കുറ്റിച്ചെടികള്‍, ഔഷധ സസ്യങ്ങള്‍, സസ്യങ്ങള്‍ എന്നിവ മുറിച്ചുമാറ്റുക, പിഴുതുമാറ്റുക, നീക്കുക, അവയുടെ പുറംതൊലി, ഇലകള്‍ അല്ലെങ്കില്‍ ഏതെങ്കിലും ഭാഗം എന്നിവ നീക്കം ചെയ്യുക, അല്ലെങ്കില്‍ അവയുടെ മണ്ണ് നീക്കുക എന്നിവ ആരെങ്കിലും ചെയ്താല്‍ രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കടുത്ത ശിക്ഷാ നടപടികള്‍ക്ക് നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
വരുന്ന ദശകത്തിന്റെ അവസാനത്തോടെ പരിസ്ഥിതി സുസ്ഥിരത കൈവരിക്കാനുള്ള സഊദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. മരുഭൂവല്‍കരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2021 ഏപ്രില്‍ അവസാനത്തോടെ 10 ദശലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനായി ഹരിത കാംപയിന്‍ ആരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫാദ്‌ലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ”ലെറ്റ്‌സ് മേക്ക് ഇറ്റ് ഗ്രീന്‍” എന്ന കാംപയിന്‍ 2021 ഓഗസ്റ്റ് 30 വരെ നീണ്ടു നില്‍ക്കും.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.