2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയില്‍ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ വന്‍കുറവെന്ന് റിപ്പോര്‍ട്ട്

ജിദ്ദ: തൊഴില്‍ വിസകളുടെ എണ്ണത്തില്‍ സഊദിയില്‍ വന്‍കുറവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം അനുവദിച്ചതിലേറെയും ഗാര്‍ഹിക വിസകളാണെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.

2015 മുതല്‍ 2017 വരേയുള്ള കാലയളവിലാണ് തൊഴില്‍ വിസയുടെ എണ്ണത്തില്‍ ഈ കുറവ് രേഖപ്പെടുത്തിയത്. 2017ല്‍ 7,18,835 വിസകളാണ് തൊഴില്‍ മന്ത്രാലയം വിതരണം ചെയ്തതെങ്കില്‍ 2016ല്‍ ഇത് 14,03,713 വിസകള്‍ ആയിരുന്നു.
സെപ്റ്റംബര്‍ മുതല്‍ പന്ത്രണ്ടോളം വാണിജ്യ മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ വിദേശികള്‍ക്കനുവദിക്കുന്ന തൊഴില്‍ വിസയുടെ എണ്ണത്തില്‍ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.