2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയില്‍ അഴിമതി വേട്ട; മില്യണ്‍ കണക്കിന് റിയാലുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ അഴിമതിവിരുദ്ധ വേട്ടയില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍. വിവിധ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ ദശലക്ഷക്കണക്കിന് റിയാലുമായാണ് ചിലരെ അറസ്റ്റ് ചെയ്തത്.
അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ പിടിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം ഏതാനും വിദേശികളുമുള്ളതായാണ് റിപ്പോര്‍ട്.
പ്രധാനമായും 50 മില്ല്യന്‍ റിയാലിന്‍ന്റെ അഴിമതി നടത്തിയ 5 ബലദിയ ഉദ്യോഗസ്ഥരാണു പിടിക്കപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, സ്വദേശികളും വിദേശികളുമടക്കം 374 അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അഴിമതിവിരുദ്ധ അതോറിറ്റി അറിയിച്ചു.
റിയാദ് ബലദിയ മേധാവിയുടെ വീട്ടില്‍ നിന്ന് അഴിമതി വിരുദ്ധ വിഭാഗം കോടികളാണ് പിടികൂടിയത്. കൂടാതെ, ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നും നാലര കോടിയിലേറെ റിയാല്‍, 3,60,000 വിദേശ കറന്‍സികള്‍, 25 ലക്ഷം റിയാലിന്റെ റിയാലിന്റെ ഭക്ഷ്യ സ്‌റ്റോര്‍ ഷോപ്പിങ് പ്രീപെയ്ഡ് കാര്‍ഡുകള്‍, 1,49,225 റിയാലിന്റെ ഇന്ധന പ്രീപെയ്ഡ് കാര്‍ഡുകള്‍, അഞ്ച് ഗോള്‍ഡ് ബാറുകള്‍, ആറ് തോക്കുകള്‍ എന്നിവ കണ്ടെടുത്തതായും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.