2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിക്കുനേരെ ഹൂതി  ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക് 

സന്‍ആ: യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സഊദിക്കുനേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്ക്. 
ദക്ഷിണ ജാസന്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചതെന്ന് വാര്‍ത്താ ഏജന്‍സി സ്പാ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പരുക്കുകള്‍ ഗുരുതരമല്ലെന്നും മൂന്നു കാറുകള്‍ കത്തിയമര്‍ന്നതായും പ്രതിരോധമന്ത്രാലയം വക്താവ് അറിയിച്ചു. അഞ്ചു വര്‍ഷമായി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി പോരാടുകയാണ് ഹൂത്തികള്‍. എന്നാല്‍ ഹൂത്തികളുടെ മിസൈലുകള്‍ മിക്കപ്പോഴും യു.എസ് നല്‍കിയ മിസൈല്‍വേധ സംവിധാനമുപയോഗിച്ച് സഊദി സേന തകര്‍ക്കുകയാണ് പതിവ്. 
2014ല്‍ സഊദി പിന്തുണയുള്ള സര്‍ക്കാരിനെ ഹൂതികള്‍ പുറത്താക്കിയതോടെ 2015 മാര്‍ച്ച് മുതലാണ് യമനില്‍ സഊദി സഖ്യം ആക്രമണം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഇതിനകം രണ്ടര ലക്ഷം ആളുകളാണ് യമനില്‍ നിന്ന് അഭയാര്‍ഥികളായി പോയത്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News