2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റ് പാലക്കാട് മുന്നിൽ

   

ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം
65ാമത് ഡോ. ടോണി ഡാനിയൽ മെമോറിയൽ സംസ്ഥാന സീനിയർ അത് ലറ്റിക് ചാംപ്യൻഷിപ്പിൽ അഞ്ച് സ്വർണ്ണം, നാല് വെള്ളി, മൂന്ന് വെങ്കലവുമായി 85 പോയന്റ് നേടി പാലക്കാട് ജില്ല മുന്നിട്ടു നിൽക്കുന്നു. രണ്ടു സ്വർണ്ണം, നാലു വെള്ളി, മൂന്ന് സ്വർണ്ണം എന്നിവ നേടി കോട്ടയം 68 പോയന്റോടെ രണ്ടാം സ്ഥാനത്തും രണ്ടു സ്വർണ്ണം, ആറ് വെള്ളി, മൂന്നു സ്വർണ്ണവും നേടി 65 പോയിന്റോടെ തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. അമ്പത് പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുണ്ട്. എറണാംകുളം ജില്ലയെ പ്രതിനിധീകരിച്ച തിരുവനന്തപുരം സെൻട്രൽ സ്‌പോർട്ട്‌സ് പൊലീസ് ടീമംഗം ഇരുപത്തിയെട്ടു കാരനായ അരുൺ ബേബിയാണ് 71.40 മീറ്റർ ദൂരമെറിഞ്ഞ് ജാവലിൻ ത്രോയിൽ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017ലെ അഖിലേന്ത്യാ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ 73 മീറ്റർ ജാവലിൻ എറിഞ്ഞിരുന്നു. എം.ജി സർവകലാശാലക്കു വേണ്ടി 2016 ൽ 71 മീറ്റർ എറിഞ്ഞ അരുൺ ബേബി യുടെ റെക്കോർഡ് ഇപ്പോഴും നിലവിലുണ്ട്. പത്തു വർഷമായി ജാവലിനിൽ പരിശീലനം നടത്തുന്ന ബേബി പൊലീസിലെത്തിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ.10000, 100, 1500, ഷോട്ട് പുട്ട്, ലോങ്ങ് ജംപ്, പോൾ വാൾട്ട്, 400 മീറ്റർ , ഹാമർത്രോ, 100 മീറ്റർ ഹർഡിൽസ്, ഹൈജംപ്, 4 x 100 മീറ്റർ റിലേ , ജാവലിൻ ത്രോ, 200 മീറ്റർ , 3000 മീറ്റർ സ്റ്റീ പിൾ ചെയ്‌സ് തുടങ്ങിയ ഇനങ്ങളിൽ പുരുഷവനിതാ തല മൽസരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പൂർത്തിയായത്.പുരുഷൻ മാരുടെ 1500 മീറ്റർ ഓട്ടത്തിൽ പത്തനംതിട്ടയുടെ എസ്.എ അബി ജിത് 3 മിനുറ്റ് 54.73 സെക്കന്റിൽ സ്വർണ്ണം നേടി. ഇതേ ഇനത്തിൽ പാലക്കാടിന്റെ ജെ.വി ജോയ് 3.57.25 സെക്കന്റിൽ വെള്ളി നേടി. പുരുഷൻമാരുടെ പതിനായിരം മീറ്ററിൽ പാലക്കാടിന്റെ ജെറാൾഡ് സിസിൽ 34. 29.45 സെക്കന്റിൽ സ്വർണ്ണം കരസ്ഥമാക്കി. വനിതകളുടെ പതിനായിരം മീറ്ററിൽ പാലക്കാടിന്റെ റീബ അന്നാ ജോർജ്ജ് 39. 38,42 സെക്കന്റിൽ സ്വർണ്ണം നേടി. നൂറ് മീറ്ററിൽ കൊല്ലം ജില്ലയുടെ എം.വി ജിൽ ന 12 സെക്കന്റിൽ വേഗ റാണിയായപ്പോൾ തിരുവനന്തപുരത്തിന്റെ എ.പി ഷീൽഡ 12.14 സെക്കന്റിൽ വെള്ളി മെഡൽ കരസ്ഥമാക്കി. പുരുഷൻമാരുടെ പോൾ വാൾട്ടിൽ എറണാംകുളത്തിന്റെ ആനന്ദ് മനോജ് 4.80 മീറ്ററിൽ സ്വർണ്ണം നേടി. മൽസരങ്ങൾ ഇന്ന് അവസാനിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.