2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസ്ഥാന ബജറ്റ് 15ന്;  സഭാ സമ്മേളനം എട്ടിന് തുടങ്ങും

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നിയമസഭയുടെ അവസാന ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു. 

ജനുവരി എട്ട് മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിനുള്ള ശുപാര്‍ശ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചു. 

ഈ മാസം പതിനഞ്ചിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആഴ്ചകള്‍ക്കു മുന്നേ തുടങ്ങിയിരുന്നു. 

കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും ബജറ്റ് എന്നാണ് വിവരം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.