2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസ്ഥാന ടീം സെലക്ഷന്‍ ട്രയല്‍സ് തുടങ്ങി

കുന്ദമംഗലം: ഒക്ടോബര്‍ 14 മുതല്‍ 17 വരെ ഗുജറാത്തിലെ വഡോധരയില്‍ നടക്കുന്ന ദേശീയ സ്റ്റുഡന്റ്‌സ് ഒളിംപിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ ട്രയല്‍സ് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങി. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി തങ്കച്ചന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന സ്റ്റുഡന്റ്‌സ് ഒളിംപിക്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി.
സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ സി. യൂസുഫ്, കെ. ദിപേഷ്, കെ. വിനു പ്രസംഗിച്ചു. അത്‌ലറ്റിക്‌സ്, കബഡി, ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നിവയിലാണ് സെലക്ഷന്‍ നടന്നത്. കാരന്തൂര്‍ പാറ്റേണ്‍ സ്‌പോട്‌സ് ഗ്രൗണ്ടില്‍ നടന്ന വോളിബോള്‍ സെലക്ഷന്‍ എന്‍.ഐ.എസ് കോച്ച് പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഷഫീഖ് സ്വാഗതവും ടി.കെ സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.  

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.