
കൊല്‍ക്കത്ത: ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ മഴയും ചുഴലിക്കാറ്റും ശമിച്ചതോടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടിത്തുടങ്ങി. ഇന്നലെ 34.6 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് അത്യുഷ്ണത്തിന്റെ പിടിയിലാണ് പലപ്രദേശങ്ങളും. ചൂട് 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള നീരാവിയുടെ തോത് വര്‍ധിച്ചിട്ടുണ്ടെന്നും ഇത് അന്തരീക്ഷത്തെ തണുപ്പിച്ച് മഴക്കുള്ള സാധ്യത ഉയര്‍ത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.