ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന് ക്ഷാമമെന്ന്
TAGS
തിരുവനന്തപുരം: കുറഞ്ഞ അളവില്‍ ഓക്‌സിജന്‍ വേണ്ട കിടപ്പുരോഗികള്‍ ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് കാരണം ഓക്‌സിജന് ഡിമാന്‍ഡ് കൂടിയതോടെ ഇത്തരം മെഷിനുകളുടെ ആവശ്യവും വര്‍ധിച്ചിരുന്നു. ഡല്‍ഹിയിലും മുംബൈയിലും വില്‍പ്പന വര്‍ധിച്ചതോടെ കേരളത്തില്‍ മെഷിനുകള്‍ കിട്ടാനില്ലെന്നാണ് പരാതി.
60,000 രൂപ വിലയുണ്ടായിരുന്ന ബ്രാന്‍ഡഡ് മെഷിനുകളുടെ വില ഒരുലക്ഷമായി വര്‍ധിക്കുകയും ചെയ്തു. 35,000 മുതല്‍ 40,000 രൂപ വരെ വിലയുണ്ടായിരുന്ന മറ്റ് മോഡലുകള്‍ക്ക് ഇപ്പോള്‍ ഇരട്ടിയിലേറെ വില നല്‍കണം. അതേസമയം, മെഷിനുകള്‍ സ്റ്റോക്കില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്.
തദ്ദേശീയമായി ഇത്തരം മെഷിനുകള്‍ നിര്‍മിക്കുന്ന കമ്പനികളും കുറവാണ്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മെഷിനുകളാണ് രാജ്യത്തെ വിപണിയില്‍ കൂടുതലും. മെഷിന്‍ പണിമുടക്കിയാല്‍ അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാനായി മിക്ക വീടുകളിലും ഓക്‌സിജന്‍ സിലിണ്ടറും സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഡിമാന്‍ഡ് കൂടിയതിനാല്‍ സിലിണ്ടറിനും വില കൂടി.
ഓക്‌സിജന്‍ മെഷിനുകള്‍ വാടകയ്ക്കുനല്‍കുന്ന എജന്‍സികളിലും മാറ്റിനല്‍കാന്‍ മെഷിനുകള്‍ ആവശ്യത്തിനില്ല. അതേസമയം, പുതിയ സ്റ്റോക്കിനായി മുന്‍കൂര്‍ പണം നല്‍കിയവരോട് മെയ് രണ്ടാംവാരം മെഷിനുകള്‍ എത്തുമെന്നാണു വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ഉത്തരേന്ത്യയിലെ ഡിമാന്‍ഡ് കൂടിയതിനാല്‍ എത്രത്തോളം മെഷിനുകള്‍ ലഭിക്കുമെന്നും വ്യക്തമല്ല.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.