മലപ്പുറം: സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്നത് 20168 അന്യസംസ്ഥാനതൊഴിലാളികള്‍. ഹോട്ടലുകളില്‍ 4201 അന്യസംസ്ഥാന തൊഴിലാളികളും റസ്‌റ്റോറന്റുകളില്‍ 15273 പേരും ലഘുഭക്ഷണശാലകളില്‍ 694 പേരുമാണുള്ളത്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ മൊത്തം 43315 തൊഴിലാളികളാണുള്ളത്.
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അന്യസംസ്ഥാന തൊഴിലാളികളില്‍ കൂടുതല്‍ വെസ്റ്റ് ബംഗാളില്‍ നിന്നാണുള്ളവരാണ്. ഏറ്റവും കൂടുതല്‍ ഹോട്ടലുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 852 ഹോട്ടലുകളാണ് തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 36507 റസ്റ്റോറന്റുകളാണ് സംസ്ഥാനത്താകെയുള്ളത്. 72 ശതമാനം ഹോട്ടലുകളിലും അഗ്‌നിപ്രതിരോധ സംവിധാനമോ എമര്‍ജന്‍സി വാതിലോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
16 ശതമാനം ഹോട്ടലുകള്‍ മാത്രമേ ഭിന്നശേഷിക്കാര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളൂ. 64 ശതമാനം ഹോട്ടലുകളും മാലിന്യനിര്‍മാര്‍ജനത്തിന് പ്രാദേശിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ആറ് ശതമാനം ഹോട്ടലുകള്‍ മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കുന്നു.
Comments are closed for this post.