2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസ്ഥാനത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ഒ.ബി.സി വിഭാഗത്തിന് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തിന് പുറത്ത് അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് സി.എ/ഐ.സി.ഡബ്ല്യു.എ/കമ്പനി സെക്രട്ടറി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫോമിന്റെ മാതൃക പിന്നാക്ക സമുദായ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bcdd.kerala.gov.inല്‍ ലഭിക്കും. ഫോണ്‍ : 0471  2727379. ഇമെയില്‍: obcdirectorate@gmail.com..

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.