മലപ്പുറം: പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണ വിഷയത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഇരുമുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും നേരില്‍ കാണും. പിന്നോക്ക സമുദായങ്ങളുമായി ചേര്‍ന്നു യോജിച്ച പ്രക്ഷോഭങ്ങള്‍ നടത്താനും ഇക്കാര്യത്തില്‍ നിയമനടപടികള്‍ക്ക് രൂപം നല്‍കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന പ്രക്ഷോഭ സമിതി ചര്‍ച്ചാ സംഗമത്തില്‍ ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനായി. സംവരണ സമുദായ മുന്നണി സംസ്ഥാന ചെയര്‍മാന്‍ കെ. കുട്ടി അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. ത്വയ്യിബ് ഹുദവി ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു.
Comments are closed for this post.