
പാരിസ്: ഫ്രാന്‍സിലെ വിവാദ ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലി ഹെബ്ദോയുടെ മുന്‍ ഓഫിസ് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിനടുത്തു നടന്ന കത്തിയാക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച പൊലിസ് ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 12 പേര് കൊല്ലപ്പെട്ട 2015ലെ ഷാര്‍ലി ഹെബ്ദോ ഓഫിസ് ആക്രമണക്കേസില്‍ വിചാരണ തുടങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം.
പ്രവാചകന് മുഹമ്മദ് നബിയുടെ എന്ന പേരില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. അടുത്തിടെ വിവാദ കാര്‍ട്ടൂണ്‍ ഷാര്‍ലി ഹെബ്ദോ പുനപ്രസിദ്ധീകിച്ചിരുന്നു.