2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഷാരൂഖാനെ കാണാനുള്ള തിരക്കില്‍ പെട്ട് ഒരാള്‍ മരിച്ച സംഭവം: റെയില്‍വേ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

വഡോദര: വഡോദര റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.

സാമൂഹ്യപ്രവര്‍ത്തകനായ ഫരിദ് ഖാന്‍ പത്താന്‍ ആണ് മരിച്ചത്. ഷാരൂഖിന്റെ കടുത്ത ആരാധകനായിരുന്നു പത്താന്‍. സൂപ്പര്‍താരത്തെ കാണാന്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് ഇയാള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. തിരക്കിനിടെ കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുതിയ ചിത്രമായ റഈസിന്റ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് വഡോദരയില്‍ എത്തിയത്. റഈസിന്റെ സംവിധാകന്‍ രാഹുല്‍ ദോലാകിയ, നിര്‍മാതാവ് റിതേഷ് സിദ്വാനി എന്നിവര്‍ക്കൊപ്പം മുംബൈയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി എക്‌സ്പ്രസില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആയിരുന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ആളുകളുടെ തിക്കുംതിരക്കും വര്‍ധിച്ചതോടെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.