2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഷവോമി മി മാക്‌സ് ജൂണ്‍ 30 ന് ഇന്ത്യയില്‍

ഷവോമിയുടെ ഫഌഗ്ഷിപ്പ് മോഡല്‍ മി മാക്‌സ് സ്മാര്‍ട്‌ഫോണ്‍ ഇൗ മാസം 30 ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹൂഗോ ബാര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഷവോമി മി മാക്‌സ് ചൈനയില്‍ പുറത്തിറക്കിയത്.

ഷവോമിയുടെ ഏറ്റവും ഉയര്‍ന്ന സ്മാര്‍ട്‌ഫോണ്‍ മോഡലാണ് മി മാക്‌സ്. 6.44 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേയോടെയാണ് മി മാക്‌സ് വരുന്നത്. 3 ജി.ബി റാം, 3 ജി.ബി റാം 64 ജി.ബി സ്‌റ്റോറേജ്, 4 ജി.ബി റാം 128 ജി.ബി സ്റ്റോറേജ് എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് എന്നിവയോട് കൂടിയ 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് മി മാക്‌സില്‍ ഒരുക്കിയിരിക്കുന്നത്.

4 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഡ്യുവല്‍ സിം ഫോണില്‍ 4850 എം.എ.എച്ച് ബാറ്ററിയും മറ്റൊരു സവിശേഷതയാണ്.റിമോട്ട് കണ്‍ട്രോളായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍ഫ്രാറെഡ് സിഗനല്‍ സംവിധാനവും ആംബിയന്റ് ലൈറ്റ് സെന്‍സറും, ഗൈറോ സ്‌കോപ്പും അക്‌സെലറോ മീറ്ററും, പ്രോക്‌സിമിറ്റി സെന്‍സറും ഷവോമി മി മാക്‌സ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെറ്റാലിക് ബോഡിയോട് കൂടി ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നീ കളറുകളില്‍ ഷവോമി മി മാക്‌സ് ലഭ്യമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.