2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ശ്രീലങ്ക: മണ്ണിനടിയില്‍പ്പെട്ട 134 പേര്‍ മരിച്ചതായി സംശയം

കൊളംബൊ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ 134 പേരെ കണ്ടെത്താനായില്ല. ഇവര്‍ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്ന് സൈന്യം അറിയിച്ചു.
മൂന്നു ഗ്രാമങ്ങളാണ് കഴിഞ്ഞ ദിവസം മധ്യശ്രീലങ്കയിലെ കെഗല്ലെ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഇവിടെ നിന്ന് 150 പേരെ രക്ഷപ്പെടുത്തിയതായാണ് സൈന്യം പറയുന്നത്. 200 ഓളം കുടുംബങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടുവെന്നായിരുന്നു നേരത്തെ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

ഇതില്‍ പലരെയും അടുത്തുള്ള ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. 134 പേര്‍ ഒലിച്ചുപോയതായാണ് വിവരം. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഫലം കണ്ടില്ല. അതിനിടെ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജില്ലയിലെ മറ്റൊരു സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ മരണസംഖ്യ പത്തായി ഉയര്‍ന്നു.

43 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. മൂന്നര ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
അരനായകെ ജില്ലയില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് രക്ഷാ പ്രവര്‍ത്തന ചുമതലയുള്ള മേജര്‍ ജനറല്‍ സുധാന്ത രണസിംഗെ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.