2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീലങ്കന്‍ ചാവേറാക്രമണം മനുഷ്യരാശിയോടുള്ള കൊടുംക്രൂരത: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

കായംകുളം: ന്യൂസിലന്റിലെ മസ്ജിദില്‍ നടന്ന അക്രമത്തിന് പകരം വീട്ടാനാണ് ശ്രീലങ്കയിലെ ചര്‍ച്ചില്‍ സ്‌ഫോടനം നടത്തിയതെന്ന് പറയുന്ന കൊലയാളികള്‍ ആരായാലും അവര്‍ മാനവികതയുടെയും ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും ശത്രുക്കളാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെന്‍ട്രല്‍സമിതി യോഗം പ്രമേയത്തില്‍ പ്രഖ്യാപിച്ചു. ജാതിമത വര്‍ഗ വര്‍ണ ദേശ ഭേദമില്ലാതെ മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതി പരമ്പരയിലെ അംഗങ്ങളാണെന്ന സത്യം അംഗീകരിക്കുന്ന ഒരു സത്യവിശ്വാസിക്കും ഈ ക്രൂരത കാട്ടാന്‍ കഴിയുകയില്ല. ഇസ്‌ലാമിനെ തകര്‍ക്കാനുള്ള ലോക ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ അവസാനത്തെ അടവായിട്ട് മാത്രമാണ് മുസ്‌ലിം പേരുള്ള ചാവേറുകളെ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം കായംകുളം ടി.എ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റ മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജന. സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, വി.എം മുത്തുക്കോയ തങ്ങള്‍, കെ.പി അബൂബക്കര്‍ അസ്‌റത്ത്, പി.എം അബ്ദുല്ലാ മൗലവി, കെ. ജലാലുദ്ദീന്‍ മൗലവി, മൈലാപ്പൂര്‍ ഷൗക്കത്ത് അലി എന്നിവര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News