2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശോഭ സുരേന്ദ്രന്റെ പ്രചാരണ  നോട്ടിസ് ഉപേക്ഷിച്ചനിലയില്‍

 
 
 
തിരുവനന്തപുരം: ബി.ജെ.പിക്കുള്ളിലെ പോര് കൂടുതല്‍ രൂക്ഷമാക്കുന്നതിന് കളമൊരുക്കി ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടിസ് ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. 
കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീട്ടുപരിസരത്താണ് പ്രചാരണ നോട്ടിസിന്റെ കെട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ കഴക്കൂട്ടത്തെ തോല്‍വിയില്‍ വി.മുരളീധരന്‍ പക്ഷത്തിനു പങ്കുണ്ടെന്ന ആരോപണവുമായി ശോഭ സുരേന്ദ്രന്‍ പക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയുള്‍പ്പെടെ പ്രചാരണം നടത്തിയിട്ടും 2016ല്‍ വി.മുരളീധരന്‍ നേടിയ വോട്ട് ശോഭാ സരേന്ദ്രന് ലഭിച്ചിട്ടില്ല. 2016ല്‍ 42732 വോട്ടുകള്‍ ലഭിച്ചുവെങ്കില്‍ ഇപ്പോള്‍ അത് 40193 ആയി കുറയുകയാണ് ചെയ്തത്. 
പാര്‍ട്ടിക്കുലഭിക്കേണ്ടിയിരുന്ന രണ്ടായിരത്തിലധികം വോട്ടുകളും പുതുതായി ചേര്‍ത്ത മൂവായിരം വോട്ടുകളും ലഭിക്കാതെ പോയത് പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായ വിരുദ്ധ നീക്കമാണെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നു.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.