2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശൈഖുല്‍ ജാമിഅ പ്രൊഫ: ആലിക്കുട്ടി ഉസ്താദിന് ഊഷ്മള വരവേല്‍പ്പ് നല്‍കി

മക്ക: ഹജ്ജിനെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മുസ്‌ലിം വേള്‍ഡ് ലീഗ് ഫിഖ്ഹ് കൗണ്‍സില്‍ മെമ്പറുമായ ശൈഖുല്‍ ജാമിഅ പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് മക്കയില്‍ സ്വീകരണം നല്‍കി. എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ മക്കയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിഖായ ഹജ്ജ് സേവക സംഘവും എസ്.കെ.ഐ.സി നേതാക്കളുമാണ് സ്വീകരണം നല്‍കിയത്.

എസ്.കെ.ഐ.സി നേതാക്കളായ ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, റഫീഖ് ഫൈസി, വിഖായ പ്രവര്‍ത്തകരായ മുനീര്‍ ഫൈസി, ഫരീദ് ഐക്കരപ്പടി, യൂസുഫ് ഒളവട്ടൂര്‍, അസൈനാര്‍ പെരുമുഖം, ഹമീദ് മംഗലാപുരം, അബ്ദുറഹ്മാന്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിന്റെ കീഴില്‍ നടന്ന മജ്‌ലിസുന്നൂര്‍ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News