
മേപ്പയ്യൂര്‍: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ ജനമൈത്രി പൊലിസ് ശുഭയാത്ര ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മുഖാമുഖം സംഘടിപ്പിച്ചു. ഹൗസിങ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന ഉദ്ഘാടനം ചെയ്തു.
പയ്യോളി സി.ഐ കെ.കെ വിനോദ് അധ്യക്ഷനായി. കൊയിലാണ്ടി ആര്.ടി.ഒ ദിലു, ജില്ലാ ക്രൈം ഡിവൈ.എസ്.പി ജയ്സണ്‍ കെ. അബ്രഹാം ക്ലാസുകള്‍ക്കു നേതൃത്വം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജന്, ടൗണ്‍ വാര്‍ഡ് അംഗം ഷര്‍മിന കോമത്ത്, മേപ്പയ്യൂര്‍ എസ്.ഐ ഇ. രാധാകൃഷ്ണന്, പി.കെ ജയോഷ്കുമാര്, കെ. സുനില്‍കുമാര്‍, സജി സംസാരിച്ചു.