2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശുദ്ധജല വിതരണ ടാങ്കില്‍ മോദിയുടെ ചിത്രം

കുടക്: കുടിവെള്ള പദ്ധതിയുടെ ഭാഗമായി സോമവാര്‍പേട്ട ടൗണില്‍ സ്ഥാപിച്ച ശുദ്ധജല കുടിവെള്ള ടാങ്ക് കെട്ടിടത്തില്‍ മോദിയുടെയും സ്ഥലം എം.എല്‍.എ അപ്പച്ചു റംജന്റെയും ചിത്രം പതിച്ചത് വിവാദമായി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ അനുവദിച്ച എം.എല്‍.എ ഫണ്ട് കൊണ്ടു പണിത ടാങ്കില്‍ പടം പതിച്ചത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നു കോണ്‍ഗ്രസ് ആരോ പിച്ചു. ചിത്രം നീക്കം ചെയ്യുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പടം വയ്ക്കാനോ തയാറാകണമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ സി.ഇ ചേത്തന്‍, വി.എ ലോറന്‍സ്, ബി.ബി സതീഷ് എന്നിവര്‍ അറിയിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.