2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ തീരുമാനം

കളമശ്ശേരി: നഗരസഭയിലെ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ ഇന്നലെ കുടിയ കൗണ്‍സില്‍ യോഗം തിരുമാനിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ റുഖിയാ ജമാലിന്റ അധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ആണ് തിരുമാനം. നിലവില്‍ പ്രളയത്തില്‍ മുങ്ങിയ വാര്‍ഡുകളിലെ തോടുകളും കാനകളും അടിയന്തിരമായി ശുചികരണം നടത്താനും തിരുമാനിച്ചിട്ടുണ്ട്.
സാമുഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ അടിക്കടി ഓരോ ഉത്തരവുകള്‍ ഇറക്കുന്നത് ഉപഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അര്‍ഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരിയ്ക്കല്‍ നിരസിച്ച അപേക്ഷകള്‍ പിന്നിട് പുതുക്കിയ മാനദണ്ഡപ്രകാരം അര്‍ഹതയുള്ള പക്ഷം, പുതിയ അപേക്ഷ സ്വികരിച്ച് മാത്രമാണ് നടപടി സ്വികരിക്കേണ്ടതെന്ന് സര്‍ക്കാര്‍ അറിയിച്ചതാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കാന്‍ കാരണം.
കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ സെക്രട്ടറി അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എ സിദ്ധിഖ്, വി.എസ് അബുബക്കര്‍ ,എം.എ വഹാബ്, ഷൈനി ആന്റണി, ഷാജഹാന്‍ കടപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.