
വളരെ സമയം ബാങ്കില്‍ ചെലവഴിക്കേണ്ടി വരുന്ന പ്രായമുള്ളവര്‍, സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. ഹോട്ടലുകള്‍, പെട്രോള്‍പമ്പുകള്‍ ഒക്കെ തുറക്കണമെങ്കില്‍ ശുചിമുറി വേണമെന്ന് വാശി പിടിക്കുന്നവര്‍ ഒരു ബാങ്കിലും ശങ്ക തീര്‍ക്കാന്‍ സൗകര്യം ഒരുക്കുന്നില്ല. കോടിക്കണക്കിന് രൂപ ലാഭം വാരിക്കൂട്ടുന്ന ബാങ്കുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ മത്സരിക്കുമ്പോള്‍ ശുചിമുറികള്‍ കൂടി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കണം.
കലയപുരം മോനച്ചന്