
അഗര്‍ത്തല:ഭീകര സംഘടനയായ ഐ.എസുമായ സമാധാന ചര്‍ച്ചകള്‍ നടത്താനായി സന്ദേശം അയച്ച ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന് പകരമായി ലഭിച്ചത് തലയറുത്ത ചിത്രം. ഐ.എസുമായി സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുത്തെങ്കിലും അവരില്‍ ലഭിച്ചത് തലയില്ലാത്ത മനുഷ്യന്റെ ചിത്രമാണെന്ന് രവിശങ്കര്‍ തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഇതോടെ താന്‍ എല്ലാ ചര്‍ച്ചകളും അവസാനപ്പിച്ചതായി രവിശങ്കര്‍ പറഞ്ഞു.ഐ.എസിന് സമാധാന ചര്‍ച്ചകളൊന്നും വേണ്ടെന്നും ഇക്കാര്യത്തില്‍ സൈന്യം തന്നെ എല്ലാം കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നു ദിവസത്തെ ത്രിപുര സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു അദ്ദേഹം.