പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
ശിവശങ്കറിനെ കസ്റ്റംസ് ജയിലില്‍ ചോദ്യംചെയ്യും
TAGS
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. കേസില്‍ ശിവശങ്കറിനുള്ള പങ്കിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിട്ടുണ്ടെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണെന്നും കുറ്റകൃത്യത്തിനു പിന്നിലെ പങ്കാളിത്തം കണ്ടെത്താന്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നുമുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക ) കോടതി അനുമതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കാക്കനാട് ജില്ലാ ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് അനുമതി. ആവശ്യമെങ്കില്‍ അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ രണ്ടു മണിക്കൂറിനു ശേഷവും അര മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.