
അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ പഠിക്കാനും ഗവേഷണത്തിനും തല്പരരായ വിദ്യാര്‍ഥികളെ സഹായിക്കുന്ന കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇപ്പോള്‍ പ്ലസ്വണ്, പ്ലസ്ടു, ഒന്നാംവര്‍ഷ ബിരുദം എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
www.kvpy.iisc.ernet.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പൊതുവിഭാഗത്തിന് 1000 രുപയും എസ്.സി, എസ്.ടി, പി.ഡബ്ലിയു.ഡി വിഭാഗക്കാര്‍ക്ക് 500 രുപയുമാണ് അപേക്ഷാ ഫീസ്.
ബിരുദത്തിന്റെ മുന്നു വര്‍ഷങ്ങളില്‍ പ്രതിമാസം 5,000 രൂപ ഫെലോഷിപ്പ് നല്‍കും. വാര്‍ഷിക കണ്ടിഞ്ചന്‍സി ഗ്രാന്റായി 20,000 രൂപ നല്‍കും.
എം.എസ്.സിയുടെ ആദ്യ രണ്ടു വര്‍ഷങ്ങളിലും ഇന്റഗ്രേറ്റഡ് എം.എസ്.സി, എം.എസ് എന്നിവയുടെ നാല്, അഞ്ച് വര്‍ഷങ്ങളിലും പ്രതിമാസം 7,000 രുപയാണ് ഫെലോഷിപ്പ്. വാര്‍ഷിക കണ്ടിഞ്ചന്‍സി ഫണ്ട് 28,000 രൂപ നല്‍കും. 2016 നവംബര്‍ ആറിന് ആപ്റ്റിട്യൂഡ് ടെസ്റ്റ് നടക്കും. കൊച്ചി പരീക്ഷാ കേന്ദ്രമാണ്. വെബ്സൈറ്റ് വഴി മോക്ക് പരീക്ഷ നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
മൂന്നു സ്ട്രീമുകളിലാണ് അപേക്ഷിക്കാന്‍ അവസരം:
സ്ട്രീം എസ്.എ:
2016-17 അധ്യയന വര്‍ഷം പ്ലസ്വണ് സയന്‍സ് പഠിക്കുന്നവര്‍. പത്താംക്ലാസ് പരീക്ഷയില്‍ മാത്തമാറ്റിക്സ്, സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്ക് വേണം. (എസ്.സി, എസ്.ടി, പി.ഡബ്ലിയു.ഡി വിഭാഗക്കാര്‍ക്ക് 70 ശതമാനം). പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും 60 ശതമാനം മാര്‍ക്ക് നേടണം. (എസ്.സി,എസ്.ടി, പി.ഡബ്ലിയു.ഡി വിഭാഗക്കാര്‍ക്ക് 50 ശതമാനം).
2018-19 വിദ്യാഭ്യാസ വര്‍ഷം സയന്‍സ് ബിരുദ (ബി.എസ്സി, ബി.എസ്, ബി.സ്റ്റാറ്റ്, ബി.മാത്, ഇന്റഗ്രേറ്റഡ് എം.എസ്സി, എം.എസ്) കോഴ്സിനു ചേര്‍ന്നാലേ ഫെലോഷിപ്പിന് അര്‍ഹത നേടൂ. ഇതിനിടയിലെ ഒരു വര്‍ഷം ഇവര്‍ക്കു നാഷണല്‍ സയന്‍സ് (വിജ്യോഷി) ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
സ്ട്രീം എസ്.എക്സ്:
2016-17 അധ്യയന വര്‍ഷം സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടുവിനു പഠിക്കുന്നവര്‍. എസ്.എ സ്ട്രീമില്‍ പറഞ്ഞ എല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്.
സ്ട്രീം എസ്.ബി:
2016-17 അധ്യയന വര്‍ഷത്തില്‍ ഒന്നാംവര്‍ഷ ബി.എസ്സി, ബി.എസ്, ബി.സ്റ്റാറ്റ്, ബി.മാത്, ഇന്റഗ്രേറ്റഡ് എം.എസ്.സി, എം.എസ് എന്നിവയിലേതെങ്കിലും ഒന്നു പഠിക്കുന്നവര്‍. ഇവര്‍ പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് നേടണം (എസ്.സി, എസ്.ടി, പി.ഡബ്ലിയു.ഡി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക്).
എസ്.സി, എസ്.ടി, പി.ഡബ്ലിയു.ഡി വിഭാഗക്കാര്‍ക്കു നിശ്ചിത സീറ്റ് നീക്കിവച്ചിട്ടുണ്ട്.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 30