2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ശശി തരൂർ ഇന്ന് പാണക്കാട്ട് ; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച

മലപ്പുറം • കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ന് പാണക്കാട്ടെത്തും.
രാവിലെ എട്ടിന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. മുസ്‌ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം സംബന്ധിക്കും.
സന്ദർശനത്തിനു ശേഷം മലപ്പുറം ഡി.സി.സിയിലെത്തുന്ന അദ്ദേഹം 10ന് പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവിസിലെത്തും. അക്കാദമിയിലെ വിദ്യാർഥികളുമായി സംവദിക്കും.
ധീരമായി മുന്നോട്ടുപോകണം:
ടി. പദ്മനാഭൻ
മാഹി • ധീരമായി മുന്നേറിയാൽ വിജയം സുനിശ്ചിതമാണെന്നും ഇന്ത്യയെന്ന വികാരം ഉൾക്കൊള്ളാൻ കഴിയാത്ത ലോകത്താണ് നിങ്ങൾ ജീവിക്കുന്നതെന്നും ഡോ. ശശി തരൂരിനോടു കഥാകൃത്ത് ടി. പദ്മനാഭൻ.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച തരൂർ തോറ്റിട്ടില്ല, ജയിച്ചിട്ടേയുള്ളൂ. തോൽപിക്കാൻ ആവനാഴിയിലെ മുഴുവൻ അമ്പുകളും പ്രയോഗിച്ചവരുണ്ട്. പക്ഷേ ഒരിക്കലും പിൻമാറരുതെന്നും അദ്ദേഹം പറഞ്ഞു.
മാഹി മലയാള കലാഗ്രാമത്തിൽ തന്റെ വെങ്കല പ്രതിമ അനാവരണം ചടങ്ങിൽ ഉദ്ഘാടകനായ ശശി തരൂരിനെ വേദിയിലിരുത്തിയായിരുന്നു പദ്മനാഭന്റെ പ്രസംഗം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.