തിരുവനന്തപുരം • വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ് ശബരീനാഥനെ ചോദ്യം ചെയ്യും. പ്രതിഷേധത്തിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണ ഭാഗമായാണിത്. ഇന്ന് 11ന് ശംഖുമുഖം അസി.കമ്മിഷണറുടെ ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്ന സാഹചര്യത്തിലാണ് നോട്ടീസയച്ചത്. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി വിമാനത്തിൽ വരുന്നുണ്ടെന്നും പ്രതിഷേധ സാധ്യതയെക്കുറിച്ചുമാണ് ശബരീനാഥൻ പറയുന്നത്. വിമാന ടിക്കറ്റിൻ്റെ സ്‌പോൺസർ സാധ്യതയും ചർച്ച ചെയ്യുന്നുണ്ട്. ഇതിൻ്റെ സ്‌ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടിക്കറ്റ് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണമുണ്ട്.
നോട്ടീസ് കൈപ്പറ്റിയതായും അന്വേഷണവുമായി സഹകരിക്കുമെന്നും ശബരീനാഥൻ പറഞ്ഞു. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.