പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി
ശബരിമല യുവതീ പ്രവേശനം: നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ്
TAGS
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ശബരിമല യുവതീ പ്രവേശനം പ്രചാരണായുധമാക്കി യു.ഡി.എഫ്.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികളുടെ വികാരം മാനിച്ച് യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ നിയമനിര്‍മാണം നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഇന്നലെ മലപ്പുറത്ത് പറഞ്ഞു.
ഇതിനു പുറമേ മധ്യകേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവും തുടര്‍ന്നു നടന്ന പ്രതിഷേധങ്ങളും ഓര്‍മപ്പെടുത്തി യു.ഡി.എഫിന്റെ പേരിലുള്ള ലഘുലേഖകളുടെ വിതരണവും നടക്കുന്നുണ്ട്.
‘നമുക്ക് മറക്കാനാകുമോ ‘ എന്ന തലക്കെട്ടോടെ വാര്‍ഡുകളിലും ഡിവിഷനുകളിലും വിതരണം ചെയ്യുന്ന ലഘുലേഖയില്‍ സി.പി.എം നേതാക്കളും മന്ത്രിമാരും ശബരിമല സമരങ്ങള്‍ നടന്ന സമയത്തു നടത്തിയ പ്രസംഗങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ പേരു പരാമര്‍ശിക്കാതെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇന്നു വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലും 14ന് വോട്ടെടുപ്പ് നടക്കേണ്ട മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് പ്രയോജനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബി.ജെ.പിയുടെ തുറുപ്പുചീട്ട് യു.ഡി.എഫ് ഹൈജാക്ക് ചെയ്തത്.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പു നടന്ന ജില്ലകളില്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളായിരുന്നു യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയം.
എന്നാല്‍ രണ്ടാംഘട്ടത്തിലേക്കെത്തിയപ്പോള്‍ ശബരിമല വിഷയം കൂടി ഏറ്റെടുത്ത് ഒരേ സമയം എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുകയെന്ന തന്ത്രം പയറ്റുകയാണ് യു.ഡി.എഫ്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.