2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ശക്തമായ കാറ്റിലും മഴയിലും കുമ്പളങ്ങിയില്‍ വ്യാപക നാശം

പള്ളുരുത്തി: കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുമ്പളങ്ങിയില്‍ വ്യാപക നാശ നഷ്ടം. 22 ചീനവലകള്‍ തകര്‍ന്നു. കുമ്പളങ്ങി, കല്ലഞ്ചേരി കായലുകളില്‍ നാട്ടിയിരുന്ന ചീനവലകളാണ് കാറ്റില്‍ തകര്‍ന്നത്.
ശക്തിയായ ഇടിയോടു കൂടിയാണ് വേനല്‍ മഴ തകര്‍ത്തു പെയ്തത്.ചീനവലകള്‍ കൂട്ടായി തകര്‍ന്നതോടെ നൂറുകണക്കിനാളുകളുടെ വരുമാനമാണ് നിലച്ചിരിക്കുന്നത്.
ചില വലകളുടെ കൈകള്‍ ഒടിഞ്ഞ് വലയടക്കം കായലിലേക്ക് വീണു. ലക്ഷങ്ങള്‍ ചിലവഴിച്ചു വേണം ഇനി ഇവ പുനര്‍നിര്‍മ്മിക്കാന്‍.പലരും വായ്പകള്‍ എടുത്താണ് ചീനവലകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാറ്റില്‍ കുമ്പളങ്ങിയില്‍ തെങ്ങ് കടപുഴകി വീണ് ഒരു കാറും രണ്ടു ഇരുചക്രവാഹനങ്ങളും തകര്‍ന്നു.
കണ്ടത്തിപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തളിയശ്ശേരി വീട്ടില്‍ കെ.സുനില്‍ദാസിന്റെ വാഹനങ്ങളാണ് തകര്‍ന്നത്. വീടിന്റെ മുറ്റത്ത് വെച്ചിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് തെങ്ങ് വീണത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.