2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു

പൂച്ചാക്കല്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മരം വീണ് രണ്ടു വീടുകളാണ് തകര്‍ന്നത്.
വളവില്‍ ഷാജിയുടേയും കടേപ്പറമ്പ് സുന്ദരന്റേയും വീടിന് മുകളിലേക്കാണ് ഇന്നലെ രാത്രി ആഞ്ഞിലി മരങ്ങള്‍ കടപുഴകി വീണത്. സുന്ദരന്റെ വീടിന്റെ മേല്‍ക്കൂര ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഷാജിയുടെ വീടിന് മുകളില്‍ മരം വീണ് നിലംപതിച്ച അവസ്ഥയാണ്. അപകട സമയം വീടുകളില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മാണിഭവനത്തില്‍ രവീന്ദ്രന്റെ വീടും ഭാഗികമായി തകര്‍ന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.