2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വ്രണപ്പേടി അകറ്റാം, വൈദ്യുത അടിവസ്ത്രങ്ങളിലൂടെ…

റസാഖ് എം അബ്ദുല്ല

കിടപ്പുരോഗികളെ സംബന്ധിച്ച് വലിയ പേടിയുള്ള കാര്യമാണ് ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍. നിരന്തരം കിടപ്പിലായതു കാരണം ബെഡില്‍ സ്പര്‍ശിക്കുന്ന ഭാഗത്തെ വ്രണങ്ങള്‍ മരണത്തിനു വരെ കാരണമാവുന്നു.

എല്ലുകള്‍ ത്വക്കുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന കണങ്കാല്‍, ബാക്ക്, കൈമുട്ടുകള്‍, ഉപ്പൂറ്റി, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളിലാണ് വ്രണമുണ്ടാവാറ്. ലോകത്താകമാനം 60,000 പേര്‍ ഇങ്ങനെയുണ്ടാകുന്ന വ്രണം മൂലം വര്‍ഷംതോറും മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇതിനെ പ്രതിരോധിക്കാനായി വാട്ടര്‍, എയര്‍ ബെഡുകള്‍ വിപണിയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇതില്‍ കിടക്കാന്‍ അധിക രോഗികള്‍ക്കും സാധിക്കാറില്ല. വീല്‍ ചെയറില്‍ ഇരിക്കേണ്ടി വരുന്നവര്‍ക്കും വാട്ടര്‍ബെഡുകള്‍ തുണയാവാറില്ല.

ഇവിടെയാണ് വൈദ്യുത അടിവസ്ത്രങ്ങള്‍ രോഗികളുടെ സഹായത്തിനെത്തുന്നത്. എന്തോ ഇലക്ട്രോണിക് ഉപകരണമാണിതെന്നു തെറ്റിദ്ധരിക്കേണ്ട. കാണാന്‍ സാധാരണ ഷോര്‍ട്‌സ് പോലുള്ള ഇവ ധരിക്കാനും വളരെ എളുപ്പമാണ്.

ഓരോ പത്തു മിനിറ്റിലും ചെറിയ ഇലക്ട്രോണിക് ചാര്‍ജ്ജ് നല്‍കുകയാണ് ഇതു ചെയ്യുന്ന ധര്‍മ്മം. ഇത് രോഗിയുടെ അനങ്ങാതെ കിടക്കുന്ന പേശികളെ ഇളക്കുകയും ആ ഭാഗത്തേക്ക് രക്തയോട്ടം ശക്തിപ്പെടുത്തുകയും ചെയ്യും.

പ്രഷര്‍ അള്‍സര്‍, സര്‍ജറി കഴിഞ്ഞവര്‍ എന്നിവര്‍ക്കും വേദനയൊതുക്കി ജീവിക്കാന്‍ ഇലക്ട്രോണിക് അടിവസ്ത്രങ്ങള്‍ സഹായിക്കും. വീല്‍ചെയറില്‍ ഇരിക്കുന്നവര്‍ക്കും സൗകര്യത്തോടെ ഇതുപയോഗിക്കാനാവും.

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വൈദ്യുത അടിവസ്ത്രം ലഭ്യമാണ്. നൈലോണ്‍, റയോണ്‍, കോട്ടണ്‍, സ്പാന്‍ഡക്‌സ് മിക്‌സുകളിലാണ് ഇവ നിര്‍മിക്കുന്നത്. സാധാരണ വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതു പോലെ ഇതും അലക്കമെന്നതാണ് മറ്റൊരു സുഖം. വാട്ടര്‍ബെഡുകളെ സംബന്ധിച്ച് വില അല്‍പ്പം കൂടുതലാണെങ്കിലും രോഗിക്കും പരിചരിക്കുന്നവര്‍ക്കും കൂടുതല്‍ സുഖം ഈ വസ്ത്രം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.